pananghat
കണയന്നൂർ സർക്കിൾ സഹകരണ യൂണിന്റെയും പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖത്തിൽ നടന്ന സഹകരണവാരാഘോഷം

കുമ്പളം: കണയന്നൂർ സർക്കിൾ സഹകരണ യൂണിന്റെയും പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖത്തിൽ സഹകരണവാരാഘോഷം നടത്തി. പനങ്ങാട് കാമോത്ത് വി. ഗോപിനാഥ മേനോൻ മെമ്മോറിയൽ ഹാളിൽപ്രൈമറി അഗ്രിക്കൾച്ചറൽ സഹകരണ സംഘങ്ങളുടെ ജില്ലാ പ്രസിഡന്റ് കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷണ്മുഖദാസ് അദ്ധ്യക്ഷനായി. പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, അസിസ്റ്റൻറ് ഡയറക്ടർ ഓഡിറ്റ് എൻ.വി. ഷീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, എം.എസ്. ബിന്ദു,
പി.എച്ച്. ഷാഹുൽഹമീദ്, ടി.സി. ഷിബു, എ.എൻ. സന്തോഷ്, ടി.പി. ആന്റണി, ടി.കെ. കുട്ടി എന്നിവർ സംസാരിച്ചു. അഡ്വ. പി.എൻ. മോഹനൻ ക്ലാസെടുത്തു. വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീലേഖ അവാർഡ് വിതരണം ചെയ്തു.