വൈപ്പിൻ: മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം 2025 ജനുവരി 22 മുതൽ 24 വരെ വൈപ്പിനിൽ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം
ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി. ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, കെ.കെ. അഷറഫ്, കമലാ സദാനന്ദൻ , കെ.എം. ദിനകരൻ, പി. രാജു, താരാദിലിപ്, കെ.എൻ. ഗോപി (രക്ഷാധികാരികൾ), ടി. രഘുവരൻ (ചെയർമാൻ ), അഡ്വ എൻ.കെ. ബാബു, പി.ഒ. ആന്റണി, അഡ്വ. പി.വി. പ്രകാശൻ, പ്രജാവതി പ്രകാശൻ, വി.കെ. ഡാർബി, പി.ജി. ഷിബു (വൈസ് ചെയർമാൻമാർ), കെ.എൽ. ദിലീപ് കുമാർ (ജനറൽ കൺവീനർ ) തുടങ്ങിയവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.