കൊച്ചി: എം.ഡി.എം.എമായി മുണ്ടക്കയം പളപ്പിൽവീട്ടിൽ ജിബിമോനെ (26) അറസ്റ്റുചെയ്തു. 9.80 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ എ.സി.പി അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ഏലൂർപൊലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.