
കൊച്ചി: പി.വി. അൻവർ എം.എൽ.എ ക്രഷർ യൂണിറ്റിൽ പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ് സിവിൽ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നാളെ ഉത്തരവുണ്ടാകും. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി സ്വീകരിച്ചതിനെതിരെ പരാതിക്കാരനായ മലപ്പുറം സ്വദേശി നടുത്തൊടി സലീം നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിക്കുന്നത്.