biju

ആലങ്ങാട്: പെരിയാറിൽ കുളിക്കാനിറങ്ങിയ ഈസ്റ്റ് വെളിയത്തുനാട് കൂത്താട്ടുപറമ്പിൽ ബിജു (56) മുങ്ങിമരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആറ്റിപ്പുഴക്കാവ് കടവിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലുവയിൽ നിന്നെത്തിയ ഫയർഫോഴ്സ് മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: സുശീല. മക്കൾ: രാഹുൽ, രാഖി, അശ്വതി.