കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള സംരംഭമായ ഫെയ്സ് പാലറ്റ് മേക്കപ്പ് അക്കാഡമി യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ടിൽ ഭാഗമാകുന്നു.

ഇന്ത്യയിലെ 344 കമ്പനികളിൽ ഒന്നായും ആഗോളതലത്തിൽ 160 രാജ്യങ്ങളിലായി 23,028 കമ്പനികളിൽ ഒന്നായുമാണ് ഫെയ്‌സ് പാലെറ്റിന് സെലക്ഷൻ ലഭിച്ചത്.
സുസ്ഥിര വികസനത്തിനായുള്ള ഉത്തരവാദിത്ത ബിസിനസ് രീതികൾക്കായി സമർപ്പിച്ചിരിക്കുന്ന നല്ല മാറ്റത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരമാണിത്.

യു.കെയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ലക്ഷ്മി മേനോൻ എഫ്.ആർ.എസ്.എ, മേക്കപ്പ് എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഫെയ്‌സ്പാലറ്റിന് തുടക്കമിട്ടത്.
ആയിരക്കണക്കിന് സ്ത്രീകൾക്കു മേക്കപ്പ് ആർട്ടിസ്റ്ററി ട്രെയിനിംഗ് സ്വന്തം സ്ഥാപനത്തിലൂടെ നൽകുന്നുണ്ട്. തൊഴിലവസരവും സംരംഭകത്വവും ഉറപ്പുവരുത്തുന്നതിലും ഫേസ് പാലറ്റ് മുൻപന്തിയിലാണ്.

യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്റ്റ് പ്രോഗ്രാമിലേക്ക് അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് സി.ഇ.ഒ ലക്ഷ്മി മേനോൻ പറഞ്ഞു.