കൊച്ചി: തിരഞ്ഞെടുപ്പുപോലുള്ള നിർണായക അവസരങ്ങളിൽ കെട്ടിച്ചമച്ച കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മാദ്ധ്യമ വിശ്വാസ്യത ചോർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. കേരള മീഡിയ അക്കാഡമിയിൽ ബിരുദ സമ്മേളനവും മാദ്ധ്യമ അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, അക്കാഡമി സെക്രട്ടറി അനിൽ ഭാസ്‌കർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റും അക്കാഡമി ജനറൽ കൗൺസിൽ അംഗവുമായ കെ.പി. റെജി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, അസി. സെക്രട്ടറി പി.കെ. വേലായുധൻ എന്നിവർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലായി മാദ്ധ്യമ പ്രവർത്തകരും മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ റാങ്ക് ജേതാക്കളും മന്ത്രിയിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.