y
ഐ.എൻ.ടി.യു.സി നേതാവ് ടി. രവീന്ദ്രന്റെ 14-ാമത് അനുസ്മരണ സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഐ.എൻ.ടി.യു.സി നേതാവും കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും നഗരസഭാ കൗൺസിലറുമായിരുന്ന ടി. രവീന്ദ്രന്റെ 14-ാമത് അനുസ്മരണ സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ബി. സതീശൻ അദ്ധ്യക്ഷനായി. സ്മൃതിമണ്ഡപത്തിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ദീപം തെളിച്ചു. ഇ.ഡി.സി.ഡബ്ല്യു.യു വർക്കിംഗ് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ്, ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, നേതാക്കളായ കെ.വി. സാജു, ശ്രീലതാ മധുസൂദനൻ, പി.സി. പോൾ, കെ. കേശവൻ, ജിജി വെണ്ടറപ്പിള്ളി, അഡ്വ. എ.വി. ബിജു, സേതുമാധവൻ മൂലേടത്ത്, കെ.പി. പ്രശോഭ് എന്നിവർ സംസാരിച്ചു.