ആലുവ: നിർമ്മാണ തൊഴിലാളികളുടെ 14 മാസത്തെ പെൻഷൻ കുടിശികയും രണ്ട് വർഷത്തിലേറെയായി മുടങ്ങിയ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യണമെന്ന് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെ തകർക്കുന്ന സർക്കാർ നടപടിയിൽ കൺവെൻഷൻ പ്രതിഷേധിച്ചു.
ഐക്യ സമിതി സംസ്ഥാന ചെയർമാൻ കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ടി.ടി. പൗലോസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൻ കൺവീനർ വിശ്വകല തങ്കപ്പൻ, ജില്ല കൺവീനർ കെ.പി. കൃഷ്ണൻകുട്ടി, പി.എം. ദിനേശൻ, പി.എം. റഷീദ്, നോർബർട്ട് അടിമുറി, പ്രിൻസ് വെള്ളറക്കൽ, സുഭാഷ് കാഞ്ഞിരത്തിങ്കൽ, ടി.എസ്. നാരായണൻ, പി.എ. സിദ്ധിക്ക്, കെ.എ. ജോൺസൺ, പി.കെ. രാജമ്മ, സി.വി. വർഗീസ്, മഹേഷ് കോതമംഗലം, പി.കെ. ഗോപി, കെ.എ. ശിവദാസൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി.ടി. പൗലോസ് (ചെയർമാൻ), കെ.പി കൃഷ്ണൻകുട്ടി (ജില്ല കൺവീനർ), കെ.എ. ജോൺസൺ (വർക്കിംഗ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.