vayalar
അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യ ഗായകൻ സുനിൽ നീലൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യ ഗായകൻ സുനിൽ നീലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. എസ്.എ.എം. കമാൽ, എൻ.എസ്. അജയൻ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ബെന്നി സേവ്യർ, ടി. ഇസ്മയിൽ, കെ.എം. മജീദ്, ഷാനവാസ്, ജോജോ ജോസ്, രവീന്ദ്രൻ ആചാരി, കെ.എം. കരീം, കെ. ശ്രീകുമാർ, എ.എസ്.എ. സലാം എന്നിവർ ഗാനങ്ങൾ ആലപിച്ചു.