 
ആലുവ: ആലുവ മർച്ചന്റസ് അസോസിയേഷൻ ചെറുകിട വ്യാപാരികൾക്കായി സംഘടിപ്പിച്ച ലേബർ രജിസ്ട്രേഷൻ ബോധവത്കരണ ക്യാമ്പ് പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. പത്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ അജ്മൽ കാമ്പായി, കമ്മറ്റി അംഗങ്ങളായ സി.എം. സാമുവൽ, അസീസ് അൽബാബ്, യൂത്ത് വിംഗ് പ്രസിഡന്റ് സി.ഡി. ജോൺസൺ എന്നിവർ സംസാരിച്ചു. ലേബർ ഓഫീസർ ഇൻചാർജ് ലുവീറ്റ ജാൻസി, ആർ. വിഷ്ണു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.