 
വൈപ്പിൻ: കൊച്ചി സർക്കിൾ സഹകരണ യൂണിയന്റെയും ഓച്ചന്തുരുത്ത് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ 71-ാമത് താലൂക്ക് സഹകരണവാരാഘോഷം ഓച്ചന്തുരുത്ത് ബാങ്ക് ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ. കെ.വി. എബ്രാഹം അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.പി. ശെൽവൻ, ജോൺ റിബല്ലോ , കെ.എൽ . ദിലീപ്കുമാർ, സി.കെ.അനന്തകൃഷ്ണൻ, സഹകരണസംഘം പ്രസിഡന്റുമാരായ കെ.വി. ജയചന്ദ്രൻ, ടി.സി.ചന്ദ്രൻ, വി.ജി.ജയകുമാർ , അസി.ഡയറക്ടർ മേരി പാപ്പച്ചൻ, ബിനു കാവുങ്കൽ, സി.പി.അനിൽ, കെ.സി. ഡാർബി, ടി.എം. ഷാജിത എന്നിവർ പ്രസംഗിച്ചു.