വൈപ്പിൻ: ഞാറക്കൽ ആറാട്ടുവഴി ദേവലായത്തിൽ ക്രിസ്തുരാജൻ തിരുനാളിന് നാളെ തുടക്കമാകും. നാളെ വൈകീട്ട് 5.30 ന് വരാപ്പുഴ സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ കൊടിയേറ്റും. തുടർന്ന് ദിവ്യബലി, കാഴ്ചവയ്പ്പ്, വൈകീട്ട് 7.00ന് കലാസന്ധ്യ. 23ന് വൈകീട്ട് 5.30ന് ദിവ്യബലി, മുഖ്യ കാർമ്മികൻ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ, കാഴ്ചവയ്പ്പ്, കടപ്പുറത്തേയ്ക്ക് പ്രദക്ഷിണം, 24ന് രാവിലെ 9.00ന് ദിവ്യബലി, മുഖ്യകാർമ്മികൻ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കാഴ്ചവയ്പ്പ്, പ്രദക്ഷിണം, വൈകീട്ട് 7ന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള.