വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 30, ഡിസംബർ 1, 7, 8 തിയതികളിൽ നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള 15നും 40നും ഇടയിൽ പ്രായമുള്ളവർ അപേക്ഷകൾ 28ന് അകം http//keralotsavam.com എന്ന വിലാസത്തിൽ ഓൺലൈനായോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഫോൺ നമ്പർ, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നൽകണം. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.