
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകൾ ഒരു മാസത്തിനകം ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയടക്കം വെറുതേവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവിഷൻ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നിർദ്ദേശം.
ഹർജി ജനുവരിയിൽ വീണ്ടും പരിഗണിക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.