ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതി ആലുവ താലൂക്ക് സപ്ളൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. വി.ഒ. തോമസ് അദ്ധ്യക്ഷനായി. ശിവൻ, കെ.ഡി. റോയ്, ബാബു പൈനാടത്ത്, ഷാഫി അബ്ദുൽ കരീം, ഇ.വി. വിജയകുമാർ, പി.എസ്. നൗഷാദ് , കെ.പി. അരവിന്ദൻ, കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
റേഷൻ വ്യാപാരിയുടെ വേദന കുടിശിക വിതരണം ചെയ്യുക, ഗുണനിലവാരമുള്ള ധാന്യങ്ങൾ വിതരണം ചെയ്യുക, കൃത്യസമയത്ത് കടയിലേക്ക് അരിവിതരണം പൂർത്തിയാക്കുക, റേഷൻ വിതരണ പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.