ആലുവ: കിഴക്കെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന് രണ്ട് അംഗീകാരങ്ങൾ ലഭിച്ചു. പറവൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയനിലെ മികച്ച ബാങ്കിനുള്ള പുരസ്കാരവും കൂടുതൽ നിക്ഷേപം സ്വീകരിച്ച ബാങ്കിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്.
71 -ാമത് സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാനും സെക്രട്ടറി സന്തോഷ് കുമാറും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം. ശശി അദ്ധ്യക്ഷനായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.