ksrtc

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി എത്തിച്ച ലോഫ്ലോർ ബസ് കത്തി നശിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കൽ), മെക്കാനിക്കൽ എൻജിനിയർ എന്നിവരുടെ സംയുക്ത റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിഷയം ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 17നാണ് പമ്പ - നിലയ്ക്കൽ പാതയിലെ പ്ലാത്തോട്ടത്തു വച്ച് ബസിന് തീ പിടിച്ചത്.

ശബരിമലയിലും പമ്പയിലും അയ്യപ്പസേവാ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടങ്ങൾ കോടതി നിർദ്ദേശപ്രകാരം ദേവസ്വം ബോർഡിന് കൈമാറി. ഇത് തീർത്ഥാടകരുടെയടക്കം സൗകര്യത്തിന് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പദ്ധതി തയാറാക്കി അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. കെട്ടിടത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകൾ ഇന്ന് സമർപ്പിക്കണം.