കൂത്താട്ടുകുളം: പിറവം കൂത്താട്ടുകുളം പ്രദേശത്തെ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും വാർഡുകളുടെ എണ്ണത്തിൽ വർദ്ധന. പിറവം നഗരസഭയിൽ ഒരു വാർഡാണ് കൂടിയത്. പാലച്ചുവട് സെൻട്രൽ വാർഡ് 17 ആണ് പുതിയ വാർഡ്. ഇതോടെ ആകെ വാർഡുകളുടെ എണ്ണം 28ആയി. കൂത്താട്ടുകുളം നഗരസഭയിൽ ഒരു വാർഡ് കൂടി. ആകെ വാർഡുകൾ 26. കിഴകൊമ്പിലാണ് പുതിയ വാർഡ് കൂട്ടിച്ചേർത്തത്. തിരുമാറാടി പഞ്ചായത്തിൽ രണ്ട് വാർഡ് കൂടി. ആകെ വാർഡ് 15 ആയി. പഴയ വാർഡ് 13ലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കാക്കൂർ തിരുനിലം, പമ്പ് ഹൗസ് വെട്ടിമുട് എന്നിവ യഥാക്രമം ഒന്നും രണ്ടും വാർഡുകളായി. കാക്കൂർ പാലച്ചുവട് ഭാഗമാണ് വാർഡ് 15. പാലക്കുഴയിൽ ഒരു വാർഡ് കൂടി.ആകെ വാർഡ് 14ആയി. രാമമംഗലത്ത് ഒരു വാർഡ് കൂടി. ആകെ വാർഡ് 14 ആയി. ആറ്റുവേലിക്കുഴിയാണ് പുതിയ വാർഡ്. ഇലഞ്ഞിയിൽ ഒരു വാർഡ് കൂടി . ആകെ വാർഡ് 14. മില്ലുംപടിയാണ് പുതിയ വാർഡ്. പാമ്പാക്കുടയിൽ രണ്ട് വാർഡുകൾ കൂടി. ആകെ വാർഡ് 15. ഓണക്കൂർ നോർത്ത്, പാമ്പാക്കുട ടൗൺ വാർഡുകൾ പുതുതായി വന്നു. മണീട് ഒരു വാർഡ് കൂടി. ആകെ വാർഡ് 14ആയി. സ്രാപ്പിള്ളി ആണ് പുതിയ വാർഡ്.