 
മൂവാറ്റുപുഴ: റേഷൻ ഡീലേഴ്‌സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കമ്മീഷൻ കുടിശിക അനുവദിക്കുക, ഉത്സവബത്ത അടിയന്തരമായി നൽകുക, കോടതി വിധി മാനിച്ചു സർക്കാർ കിറ്റ് കമ്മീഷൻ പൂർണമായി നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ധാന്യങ്ങൾ യഥാസമയം റേഷൻ കടകളിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി.എസ്. മജീദ്, സി.പി. സോമൻ, യു.എൻ. ഗിരിജൻ, എം.എ. ബഷീർ, റെജിമോൻ. ഒ.സി. ബേബി എന്നിവർ സംസാരിച്ചു.