കൂത്താട്ടുകുളം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സമര പ്രചാരണ ജാഥ തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയെ കൈവിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ 28ന് നടത്തുന്ന പഞ്ചായത്ത് മുൻസിപ്പൽ ഓഫീസ് മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥമാണ് ജാഥ. വടക്കൻ പാലക്കുഴയിൽ സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ജിബി സാബു അദ്ധ്യക്ഷനായി. യൂണിയൻ ജില്ല പ്രസിഡന്റ് ബീന ബാബുരാജ്, ജാഥാ ക്യാപ്റ്റൻ എ.ഡി ഗോപി, ജോഷി സ്കറിയ, സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, ജ്യോതി ബാലൻ, എൻ കെ ജോസ് എന്നിവർ സംസാരിച്ചു.