മൂവാറ്റുപുഴ: കേരള കാശിയെന്നറിയപ്പെടുന്ന ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികത്തിലെ അഷ്ടമി ദർശനം 23 രാവിലെ 5.30ന് നടക്കും. തുടർന്ന് വിശേഷാൽ പൂജകൾ, 9ന് മഹാക്ഷീരധാര, നവകംപഞ്ചഗവ്യം അഭിഷേകം, 10.30ന് ഗൗരിശങ്കര പൂജ എന്നിവ ഉണ്ടാവുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.