മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഹരിത സഭ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.എ നൗഷാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷോബി അനിൽ ഹരിത സഭാ സന്ദേശം നൽകി.പഞ്ചായത്ത് അംഗങ്ങളായ പി.എച്ച് .സക്കീർ ഹുസൈൻ, ഇ.എം .ഷാജി, എ.ടി. സുരേന്ദ്രൻ, വിജി പ്രഭാകരൻ, നെജി ഷാനവാസ്, പഞ്ചായത്ത് സെക്രട്ടി കെ.എച്ച് ഷാജി, അസിസ്റ്റന്റ് സെക്രട്ടറി അനിത ജി. നായർ, വി.ഇ.ഒ ടി.എസ്. ജുനൈദ്, ഹെഡ്മിസ്ട്രസ്മാരായ റഹീമ ബീവി, എം.എച്ച്. സുബൈദ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഓരോ വിദ്യാലയവും തങ്ങളുടെ സ്കൂളിലെ പരിസ്ഥിതി, ശുചിത്വ ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുളവൂർ ഗവ യു.പി സ്കൂളിലെ കുട്ടികൾ അഭിനയിച്ച ഡോക്യുമെന്ററി പ്രദർശനം, ജനപ്രതിനിധികളുമായി അഭിമുഖ സംഭാഷണം, പരിസ്ഥിതി ഗാനാലാപനം എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഹരിത സഭയിൽ പങ്കെടുത്ത മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാലയങ്ങൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.