 
അങ്കമാലി: കാരുണ്യ സർവീസ് സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ കാർഷിക സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി അഗ്രോണമി റിസർച്ച് സ്റ്റഡി സെന്ററിലെ ഡോക്ടർ മിനി എബ്രഹാം ക്ലാസെടുത്തു. കാരുണ്യ സർവീസ് സൊസൈറ്റി പ്രസിഡന്റ് ജോഷി മാടൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി, ഫാ. ആന്റണി പുതിയപറമ്പിൽ, എം.പി. മാർട്ടിൻ , ഡോ. വി. കാർത്തിക , എം.വി. അഗസ്റ്റിൻ, ബി.വി. ജോസ്, സി.വി. പോളി , കെ.സി. ജോൺസൺ, വി.വി. ജോസഫ്, എം.ഒ. ജോണി, പി.വി. ആന്റണി, സിനോബി ജോയ് തുടങ്ങിയവർ സംസാരിച്ചു .