
മൂവാറ്റുപുഴ :ചിത്രമെഴുത്തിലെ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മേള ഫൈൻ ആർട്സ് സൊസൈറ്റിയുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. സമ്മാനാർഹമായ രചന ആലേഖനം ചെയ്ത സർട്ടിഫിക്കറ്റും ക്യാഷ് അവാർഡുമാണ് സമ്മാനം. പ്രസിഡന്റ് പി. എം. ഏലിയാസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹൻദാസ് എസ്., വൈസ് പ്രസിഡന്റ് പി.എ. സമീർ, ട്രഷറാർ സുർജിത് എസ്തോസ്, ജോയിന്റ് സെക്രട്ടറി പ്രിജിത് ഒ. കുമാർ, അഡ്വ. അജിത് എം. എസ്., ഇബ്രാഹിം കരിം സി. എം., മൃദുൽ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.