 
മൂവാറ്റുപുഴ: രണ്ടാർകര എസ്.എ.ബി.ടി.എം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആവോലി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ആശാവർക്കർമാരെ ആദരിച്ചു. കൊവിഡ് സമയം മുതൽ ഇതുവരെ ആരോഗ്യ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആശാവർക്കർമാർക്ക് മെമന്റൊ നൽകിയാണ് ആദരിച്ചത്. ആദരിക്കൽ ചടങ്ങും കിഡ്സ് ഫെസ്റ്റും ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർ അഷറഫ് മൈതീൻ ഉദ്ഘാടനം ചെയ്തു. മാനേജർ എം.എം. അലിയാർ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ടി.എം. ജാഫർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എ. ഫൗസിയ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം.ഷെക്കിർ, എം.പി.ടി.എ ചെയർപേഴ്സൺ സലിക്കത്ത് അഫ്സൽ, അദ്ധ്യാപകരായ പി.എം. റഫിന, എം.കെ. അമ്പിളി, എ.എം. സഹീറ, അഷിത മൻസൂർ, ജസീന സാലിഹ്, ഷറഫിയാ മാഹിൻ എന്നിവർ സംസാരിച്ചു. ആശാ വർക്കർമാരായ രേഖ സുരേഷ്, ദീപാ ശശി, വി.എസ്.ഷൈജു, കുമാരി, ബിന്ദു വിനോദ്, ഷൈബാ ബൈജു, ഷിന്റോ ഷിജു, ജോബി മിനി, ഒ. ലില്ലി,ഷീബ ജോർഡി, മിനി ദാസ്, ഷരണ്യ രതീഷ് , സൽമ കുട്ടി, ദീപാ രവി, ജയശ്രീ ബൈജു എന്നിവരെയാണ് ആദരിച്ചത് .