പെരുമ്പാവൂർ: അകനാട് എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ട് ഉപയോഗിച്ചാണ് അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷനാകും. നിലവിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.