പെരുമ്പാവൂർ: നിയോജകമണ്ഡലത്തിലെ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എം.എൽ.എയുടെ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂന്ന് സ്കൂളുകൾക്ക് ഒന്നരക്കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ആയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഓണംകുളം ഗവ. എൻ.പി.എസ്, അശമന്നൂർ ബോയ്സ് സ്കൂൾ, ഗവ. യു.പി സ്കൂൾ, കുറിച്ചിലക്കോട് ഗവ. എൽ.പി സ്കൂൾ എന്നിവയ്ക്കാണ് കെട്ടിട നിർമ്മാണത്തിനായി ടെൻഡറായത്. ഓരോ സ്കൂളിനും 50 ലക്ഷം രൂപ വീതം ലഭിക്കും. അടുത്തമാസം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്ന്എം.എൽ.എ പറഞ്ഞു.