okkal

പെരുമ്പാവൂർ: ഒക്കൽ ശ്രീകൃഷ്ണഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപവും​ 108 പറനിറയ്ക്കലും 24 ന് വൈകിട്ട് അഞ്ചിന് നടക്കും. അതിപുരാതനവും 2000 വർഷത്തിൽ അധികം പഴക്കമുള്ളതും പടിഞ്ഞാറ് ദർശനമായി ചതുർബാഹുവായ ശ്രീകൃഷണനും വടക്ക് ദർശനമായി ഭദ്രകാളിയും കുടികൊള്ളുന്ന അപൂർവക്ഷേത്രങ്ങളിൽ ഒന്നാണിത്. മുഴുക്കാപ്പ്ചന്ദനം ചാർത്തൽ, ദേവിക്ക് പൂമൂടൽ, ലക്ഷ ദീപം തെളിയിക്കൽ, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. തരണനല്ലൂർ രാമൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ മൈലകൊട്ടത്ത് മന സുരേഷ് നമ്പൂതിരി, ഹർഷൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. പ്രസിഡന്റ് വി.യു. നാരായണൻ,​ ടി.എസ്. ബൈജു, ടി.എ. അശോകൻ, എൻ.വി. മജേഷ്, സി.വി. ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.