പെരുമ്പാവൂർ: വെങ്ങോല നാഷണൽ കോളേജ് ഫോർ ടീച്ചർ എഡ്യുക്കേഷനിൽ നിന്നു 2022- 24 വർഷത്തിൽ എം.എഡ് പരീക്ഷ വിജയിച്ച വിദ്യാർഥികളുടെ ബിരുദ ദാനവും മഹാത്മാഗാന്ധി സർവകലാശാല റാങ്ക് ജേതാക്കളായ ടി.എസ്. ഹസീന (2-ാം റാങ്ക്), ജിയ എൽദോ (6-ാം റാങ്ക് ), പി. വീണ (10-ാം റാങ്ക്) എന്നിവരെ ആദരിക്കലും നടന്നു. അറയ്ക്കപ്പടി ജയ് ഭാരത് കോളേജ് പ്രിൻസിപ്പൽ ഡോ. നിതീഷ് കെ. നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ. ഡോ. മുഹമ്മദ് യൂസഫ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ പി.വി. ജയകൃഷ്ണൻ, അസി. പ്രൊഫസർമാരായ ഡോ. സ്മിത കുഞ്ഞപ്പൻ, വി. ശ്രീജ, യൂണിയൻ പ്രതിനിധി എ.എസ്. സ്‌നേഹ തെരേസ് എന്നിവർ സംസാരിച്ചു.