പള്ളുരുത്തി: സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൽ കൊച്ചി താലൂക്കിൽ ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന് ഒന്നാംസ്ഥാനം. അഖിലേന്ത്യാ സഹകരണ വാരാഘോഷ സമ്മേളനത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അവാർഡ് സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ, സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. കൊച്ചിസർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷനായി.