പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ നവംബർ 27 മുതൽ 30 വരെ നടക്കുന്ന കേരളോത്സവത്തിൽ വിവിധ കലാ - കായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഇന്ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ കോ ഓർഡിനേറ്റർ കെ.പി. സണ്ണിയുമായോ (ഫോൺ: 9947129555) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. എസ്. സനിലുമായോ (ഫോൺ: 8547727447) ബന്ധപ്പെടേണ്ടതാണ്.