intuc3

കൊച്ചി : ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ക്ഷേമനിധി ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കലൂർ മണപ്പാട്ടി പറമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് ക്ഷേമ ബോർഡ് ഓഫീസിന് മുന്നിൽ അവസാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. കേരളത്തിലെ ചുമട്ടുത്തൊഴിലാളി മേഖലയിൽ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ഇ.എസ്.ഐ നടപ്പിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പി.ജെ ജോയ്, കെ.രമേശൻ, എം.എം.രാജു, ഏലിയാസ് കാരിപ്ര, ഇ.തറവായികുട്ടി, ബാബു സാനി,സൈമൺ ഇടപ്പള്ളി, പി.പി.അവറാച്ചൻ, പി.പി.അലിയാർ, തുടങ്ങിയവർ പങ്കെടുത്തു.