ksspa

മൂവാറ്റുപുഴ: സർവീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമാശ്വാസത്തിന്റെ അരിയറുകൾ, ആറുഗഡു ക്ഷാമശ്വാസ കുടിശികൾ എന്നിവ ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മൂവാറ്റുപുഴ നിയോജക മണ്ഡലം 40-ാം മത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡൊമനിക്ക്തോമസ് അദ്ധ്യക്ഷനായി. നവാഗതർക്കുള്ള വരവേൽപ്പ് സംസ്ഥാന സെക്രട്ടറി ജോർജ്.പി .എബ്രഹാം നിർവഹിച്ചു. വാളകംപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം കെ.പി.,​ ജില്ലാപ്രസിഡന്റ് എ.ഡി.റാഫേൽ, സംസ്ഥാനസമിതി അംഗങ്ങളായ വി.ടി. പൈലി, മാത്യു ഫിലിപ്പ്, കെ.എം.റെജീന, അഡ്വ. ജോർജ് മാനുവൽ, ഷബീബ്എവറസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു.