പള്ളുരുത്തി: എൻ.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ ഏകദിന നേതൃത്വ പഠനക്യാമ്പും ഗുരുസ്പർശം ഭവനപദ്ധതി മൂന്നാംഘട്ട ഉദ്ഘാടനവും ശനിയാഴ്ച നടക്കും. രാവിലെ 10ന് പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷനാകും.
കെ.വി. സരസൻ, സി.പി. കിഷോർ, കെ.ആർ. മോഹനൻ, ടി.വി. സാജൻ, എ.ബി. ഗിരീഷ്, സി.കെ. ടെൽഫി, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, ഡോ അരുൺ അംബു, ഇ.വി. സത്യൻ, അർജുൻ അരമുറി, സൈനി പ്രസാദ് തുടങ്ങിയവർ സംബന്ധിക്കും. പി.ടി. മന്മഥൻ, സുരേഷ് പരമേശ്വരൻ എന്നിവർ ക്ലാസ് നയിക്കും.
ഗുരുസ്പർശം ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് ആറാമത്തെ വീടാണ് യൂണിയൻ നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നടത്തും.