cake-
ആലുവ നഗരസഭാ ഓഫീസ് മന്ദിരത്തിന്റെ 50-ാം വാർഷികാഘോഷം ഓഫീസ് നിർമ്മാണ കാലയളവിൽ കൗൺസിലറായിരുന്ന എസ്.എൻ. കമ്മത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭാ ഓഫീസ് മന്ദിരത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചു. ഓഫീസ് നിർമ്മാണ കാലയളവിൽ കൗൺസിലറായിരുന്ന എസ്.എൻ. കമ്മത്ത് സുവർണ ജൂബിലി കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. അരനൂറ്റാണ്ട് മുമ്പ് നടന്ന ഓഫീസ് ഉദ്ഘാടന സമയത്തെ കൗൺസിൽ അംഗങ്ങളെയും ജീവനക്കാരേയും ആദരിച്ചു. ജീവിച്ചിരിപ്പില്ലാത്തവർക്ക് വേണ്ടി കുടുംബാംഗങ്ങൾ ആദരവ് ഏറ്റുവാങ്ങി. സെക്രട്ടറി പി.ജെ. ജെസിന്ത, മുൻ ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.