cpm-paravur

പറവൂർ: സി.പി.എം പറവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പറവൂരിന്റെ വികസന മുരടിപ്പും വികസനത്തിന്റെ ഭാവി സാദ്ധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷനായി. പ്രൊഫ. പി.കെ. രവീന്ദ്രൻ, കെ.എം. ദിനകരൻ, എം.ബി. സ്യമന്തഭദ്രൻ, പി.എസ്. ഷൈല തുടങ്ങിയവർ സംസാരിച്ചു. 23, 24 തീയതികളിൽ പെരുവാരം സ്പാൻ ന്യൂ സ്പോർട്സ് ടർഫിൽ എ.പി. വർക്കി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, ഹ്യസ്വചിത്ര മത്സരം എന്നിവയും നടക്കും. 29, 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.