
കാക്കനാട് : കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ടിക്കറ്റിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. മനോജ് മഫ്തിയിൽ വിവിധ ബസുകളിൽ സഞ്ചരിച്ചായിരുന്നു പരിശോധന.
ടിക്കറ്റ് അച്ചടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ടിക്കറ്റിന് 7.5 x 3 സെ.മീ വലിപ്പമുണ്ടാകണം, ടിക്കറ്റ് നമ്പർ, ബസ് നമ്പർ,ഫെയർ സ്റ്റേജ്, തുടങ്ങിയവ ടിക്കറ്റിൽ ഉൾപ്പെടുത്തണം, ടിക്കറ്റിന് കൗണ്ടർ ഫോയിലും വേണം എന്നീ നിയമങ്ങളൊന്നും തന്നെ പാലിക്കാതെയാണ് ടിക്കറ്റ് നൽകുന്നത്.
ഗതാഗത നിയമം പാലിച്ച് ടിക്കറ്റുകൾ അച്ചടിക്കണമെന്ന് ചൂണ്ടി കാണിച്ച് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.മനോജ് ബസുടമകൾക്ക് കത്ത് നൽകി.
കളക്ടർക്ക് ബസുകളിലെ ടിക്കറ്റിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾ ജില്ലാ കളക്ടർക്ക് മോട്ടോർ വാഹന വകുപ്പ് വിവരങ്ങൾ കൈമാറി. ബസുടമകളുടെ അസോസിയേഷനുകളാണ് ടിക്കറ്റ് അച്ചടിക്കുന്നത്. കൗണ്ടർ ഫോയിൽ ഉണ്ടാവാറില്ല.
ഇത്തരം കുറ്റങ്ങൾ കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.
കെ.മനോജ്
എൻഫോഴ്സ് മെന്റ് ആർ.ടി.ഒ
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്