കൊച്ചി: പിണറായി സർക്കാരിനെതിരെ സ്ത്രീകളുടെ കുറ്റപത്രവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്ര ജനുവരി നാലിന് മഞ്ചേശ്വരത്ത് നിന്നാരംഭിക്കും. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി ബാനർ ഉയർത്തി കേരള യാത്രയുടെ പ്രഖ്യാപനംനടത്തി.

യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്. ബാബു, ജി. സുബോധൻ, രാഷ്ട്രീയകാര്യസമിതി അംഗം ചെറിയാൻ ഫിലിപ്പ് എന്നിവരും മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു.

സ്ത്രീവിരുദ്ധമായ പിണറായി സർക്കാരിനെതിരെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രതിരോധം തീർക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് ജെബി മേത്തർ എം.പി വിശദീകരിച്ചു.