കൊച്ചി: സംസ്ഥാന വ്യവസായ സംരക്ഷണസേനയുടെ ആഭിമുഖ്യത്തിൽ ഇൻഫോപാർക്കിൽ രക്തദാനക്യാമ്പ് നടത്തി. ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്ന് ക്യാമ്പസിലായിരുന്നു പരിപാടി. ഐ.ടി ജീവനക്കാരും സേനാംഗങ്ങളുമായി 45 പേർ രക്തം ദാനംചെയ്തു. അമൃത ആശുപത്രിയിലെ രക്തബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. മൂന്ന് രക്തദാന ക്യാമ്പുകൾ കൂടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.