കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റ് കാസ ഡെ ഗെസ്റ്റോ 2024' ശ്രദ്ധയമായി. ഭാരതീയ വിദ്യാഭവൻ ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഇ. രാമൻകുട്ടി, ഭവൻസ് മുൻഷി വിദ്യാശ്രമം പ്രിൻസിപ്പൽ ലത എസ്, ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് മേധാവി ഡോ. ദീപാ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിച്ചു. എസ്.സി.എം.എസ് കൊച്ചി ക്യാമ്പസ് ഓവറോൾ ചാമ്പ്യൻമാരായി.