കൊച്ചി: 26-ാമത് സോക്കർ ടോക് ഫുട്‌ബാൾ ടൂർണമെന്റിന് വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിൽ തുടക്കമായി. ടോക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.എസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മധു ചെറിയാൻ പതാക ഉയർത്തി ടീം അംഗങ്ങളെ പരിചയപ്പെടുകയും പന്ത് കൈമാറുകയും ചെയ്തു. ജില്ലയിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.