കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി. മുൻ എം.എൽ.എ എം.പി. വർഗീസ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.കെ. ഏലിയാസ് അദ്ധ്യക്ഷനായി. പി.ടി. അജിത് , വി.കെ. അജിതൻ എന്നിവർ പ്രമേങ്ങൾ അവതരിപ്പിച്ചു. കെ.കെ. ഏലിയാസ്, എൻ.എം. അബ്ദുൾ കരിം, അഡ്വ. ഷിജി ശിവജി, വിഷ്ണു ജയകുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്റിക്കുന്നത്. സെക്രട്ടറി സി.കെ. വർഗീസ് അവതരിപ്പിച്ച റിപ്പോർട്ടിൻ മേൽ പൊതുചർച്ച തുടങ്ങി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സി.ബി. ദേവദർശനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, കെ.എസ്. അരുൺ കുമാർ എന്നിവരും 11 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നു. വെള്ളി വൈകിട്ട് 5ന് ബഹുജന റാലിയും ചുവപ്പു സേനാപരേഡും പൊതുസമ്മേളനവും നടക്കും. പൊതു സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.