തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവ സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് അദ്ധ്യക്ഷനായി. സിനിമാതാരം മണികണ്ഠൻ ആചാരി സമ്മാനദാനം നിർവഹിച്ചു. എ.ഇ.ഒ കെ.ജെ. രശ്മി, ടി.വി. വൈശാഖ്, കെ.എൽ. രമേശ്ബാബു എന്നിവർ സംസാരിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, യു.പി വിഭാഗത്തിൽ തിരുവാങ്കുളം ജോർജിയൻ അക്കാഡമി, എൽ.പി വിഭാഗത്തിൽ എൽ.പി.എസ് അരയൻകാവ് എന്നിവർ ജേതാക്കളായി. എൽ പി. അറബിക് കലോത്സവത്തിൽ ജി.എൽ.പി.എസ് കാഞ്ഞിരമറ്റം, എസ്.വി യു.പി.എസ് നെട്ടൂർ, ആർ.എം.എം എൽ.പി.എസ് നെട്ടൂർ, എം.പി.എം എച്ച്.എസ് തമ്മനം എന്നീ സ്കൂളുകൾ ഒന്നാംസ്ഥാനം പങ്കിട്ടു. യു.പി അറബിക് കലോത്സവത്തിൽ സെന്റ് ഫ്രാൻസിസ് യു.പി സ്കൂൾ ആമ്പല്ലൂർ, കെ.പി.എം വി.എച്ച്.എസ്.എസ് പൂത്തോട്ട എന്നീ സ്കൂളുകൾ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ ഒന്നാംസ്ഥാനം നേടി. എല്ലാ വിഭാഗങ്ങളിലും മികവു പുലർത്തി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ കലോത്സവ ജേതാക്കളായി.