ആലുവ: പെരിയാറിൽ നിന്ന് മണൽക്കടത്തിയ രണ്ട് പേർ പൊലീസ് പിടിയിൽ. മണൽ കടത്തിയ ലോറിയും പിടികൂടി. ആലുവ തുരുത്ത് ഒത്തുപ്പള്ളിപ്പറമ്പിൽ വീട്ടിൽ റിൻഷാദ് (33), ലോറി ഉടമയും ഡ്രൈവറുമായ കൊല്ലം കടത്തൂർ തഴുവ സിനാൻ മൻസിൽ സജീവ് (39) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റിൻഷാദിന്റെ നേതൃത്വത്തിലായിരുന്നു മണൽക്കടത്ത്. ആലുവ കൊണ്ടോട്ടി മുളവരിക്കൽ ക്ഷേത്രത്തിനു സമീപമുള്ള കമ്പനി കടവിൽ നിന്ന് പുഴ മണൽ നിറച്ചു ചേർത്തല ഭാഗത്തേയ്ക്ക് കൊണ്ട് പോകുന്നതിനിടയിൽ ആലുവ തുരുത്തു പാലത്തിനു സമീപത്ത് വച്ചാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.