ആലുവ: പെൺകുട്ടികളുടെ നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ പൂകൊട്ടുമ്പാടം സജീവിനെയാണ് (28) ആലുവ പൊലീസ് അറസ്റ്റുചെയ്തത്. നടന്നു പോവുകയായിരുന്ന പെൺകുട്ടികൾക്കു നേരെ തോട്ടക്കാട്ടുകരയിൽ വച്ചായിരുന്നു അശ്ലീല പ്രദർശനം.