ചോറ്റാനിക്കര: തൃപ്പൂണിത്തുറ സബ് ജില്ലാ കലോത്സവത്തിൽ മോണോ ആക്ട് വേദിയിൽ പ്രമേയംകൊണ്ടും അവതരണത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധാകേന്ദ്രമായി കുട്ടികൾ. എൽ.പി.എസ് അരയൻകാവിലെ അദ്ധ്യാപിക ജോസ്നി ജോർജിന്റെ ശിക്ഷണത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലും കുട്ടികൾ സമ്മാനാർഹരായി എൽ.പി വിഭാഗത്തിൽ സ്വന്തം വിദ്യാലയത്തിലെ റിതിക കെ.ആർ ഒന്നാംസ്ഥാനം നേടിയപ്പോൾ യു.പി വിഭാഗത്തിൽ ഇതേ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയും മകളും ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി മീവൽ മരിയ ഷിബി ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി ഗംഗ സജി രണ്ടാം സ്ഥാനവും നേടി. ടീച്ചറുടെ സ്വന്തം രചനകൾ സമൂഹത്തിലെ അഴിമതികൾക്കും അക്രമത്തിനുമെതിരെ വിരൽ ചൂണ്ടുന്നവയായിരുന്നു.