ksta
കെ.എസ്.ടി.എ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: ജനുവരി 18,19 തിയതികളിൽ പിറവത്ത് നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷനായി. പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൽ. മാഗി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, സി.കെ. പ്രകാശ്, സോമൻ വല്ലയിൽ, ഡാൽമിയ തങ്കപ്പൻ, ഏലിയാസ് മാത്യു, കെ.കെ. ശാന്തമ്മ, ടി.പി. ടിബിൻ, പി.എം. ഷൈനി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി പി.ബി. രതീഷ് (ചെയർമാൻ) കെ.പി. സലിം, സി.കെ. പ്രകാശ്, ടി.പി. ടിബിൻ, എൽദോ പി. ജോൺ (വൈസ് ചെയർമാൻ),

എം.എ. അനിൽകുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.