ഭരണഘടനയെ അനാദരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: കുന്തം,​ കൊടച്ചക്രം, ​തൊഴിലാളി ചൂഷണം എന്നൊക്കെ പറഞ്ഞ് ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് വീണ്ടും കുരുക്ക്.സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് തുടരന്വേഷണം നിരാകരിച്ച തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവും റദ്ദാക്കി.

ഇതോടെ അന്ന് മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദം പിണറായി സർക്കാരിന് വീണ്ടും തലവേദനയാകുന്നു. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സജിചെറിയാൻ അപ്പീൽ നൽകിയേക്കും.

തുടരന്വേഷണത്തിന് അഭിഭാഷകൻ എം. ബൈജു നോയൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം,​ പുനരന്വേഷണത്തിന് സാഹചര്യമില്ലെന്ന് വ്യക്തമാക്കി തള്ളി.

പ്രസംഗത്തിനെതിരെ ഹർജിക്കാരൻ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തിരുന്നില്ല. തുടർന്ന് നൽകിയ ഹർജിയിൽ മജിസ്ട്രേട്ട് കോടതി ഉത്തരവ് പ്രകാരമാണ് നാഷണൽ ഓണർ ആക്ട് (1971) അനുസരിച്ച് കീഴ്‌വായ്‌പൂർ പൊലീസ് കേസെടുത്തത്. തൊഴിലാളി ചൂഷണത്തെയാണ് മന്ത്രി വിമർശിച്ചതെന്നും ഭരണഘടനയെ അവഹേളിച്ചില്ലെന്നുമായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട്.

പൊലീസിനും മജിസ്ട്രേട്ടിനും ഹൈക്കോടതി വിമർശനം

പൊലീസ് അന്വേഷണം തൃപ്തികരമല്ല. കാഴ്ചപ്പാടുകൾക്കനുസരിച്ചല്ല, നിയമപരമായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നീങ്ങേണ്ടിയിരുന്നത്. സി.‌ഡിയുടെയും പെൻഡ്രൈവിന്റെയും ഫോറൻസിക് റിപ്പോർട്ട് വരും മുമ്പേ അന്വേഷണം പൂർത്തിയാക്കി. പ്രസംഗം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളുടെ മൊഴിയെടുത്തില്ല. മന്ത്രിയുടെ പാർട്ടിയിലെ 39 പ്രവർത്തകരുടെ മൊഴിയിലാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതൊന്നും വിലയിരുത്താതെ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേട്ട് കോടതിക്കും പിഴവ് പറ്റി.

ആരോപണവിധേയൻ മന്ത്രിയായതിനാൽ തുടരന്വേഷണം എസ്.എച്ച്.ഒ നടത്തുന്നത് ഉചിതമല്ല. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് പൊലീസ് മേധാവി ഉടൻ ഉത്തരവിടണം. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം.

അനാദരം തന്നെ

2003ലെ നിയമഭേദഗതി പ്രകാരം ഭരണഘടനയെ നിന്ദിക്കുന്ന വാക്കുകൾ പറയുന്നതും എഴുതുന്നതും കുറ്റകരമാണ്. ''ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടന ഇന്ത്യയുടേതാണ്. മതേതരത്വം, ജനാധിപത്യം എന്നിവയുടെ കൂടെ കുന്തം, കൊടച്ചക്രം എന്നിങ്ങനെയൊക്കെ ചേർത്തിട്ടുമുണ്ട്.." എന്നെല്ലാം പ്രസംഗത്തിലുണ്ട്. ഇത് അനാദരം തന്നെ. കുന്തം, കൊടച്ചക്രം എന്നിവ നി‌ർവചിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഭരണഘടനയോട് ചേർത്ത് ഈ വാക്കുകൾ പറയുമ്പോൾ ബഹുമാനക്കുറവില്ലെന്ന് കരുതാനാകില്ല.

മൂന്ന് വർഷം ജയിൽ ശിക്ഷ

എഴുത്തിലോ പ്രസംഗത്തിലോ പ്രവൃത്തിയിലോ ഭരണഘടനയെ അനാദരിച്ചാൽ മൂന്നുവർഷം തടവും പിഴയും ശിക്ഷ.

ഡി​വൈ.​എ​സ്.​പി​യു​ടെ സം​ഘം​ ​അ​ന്വേ​ഷി​ച്ചേ​ക്കും

സ​ജി​ ​ചെ​റി​യാ​നെ​തി​രെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ചേ​ക്കും.​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ല​ഭി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​തീ​രു​മാ​നം.

ഹൈ​ക്കോ​ട​തി​ ​വി​ധി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​മ​ന്ത്രി​ ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്ക​ണം.​
​-​ ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​പ്ര​തി​പ​ക്ഷ​നേ​താ​വ്

ഞാ​ൻ​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കി​ല്ല.​ ​എ​ന്റെ​ ​ഭാ​ഗം​ ​ഹൈ​ക്കോ​ട​തി​ ​കേ​ട്ടി​ട്ടി​ല്ല.​ ​
​-​ ​സ​ജി​ചെ​റി​യാ​ൻ,​ ​മ​ന്ത്രി