മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം (പാനക പൂജ) 23ന് ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. പാനകപൂജയോട് അനുബന്ധിച്ച് ദീപാരാധനയും ദീപക്കാഴ്ചയും സമൂഹ എള്ളുതിരി സമർപ്പണവും തുടർന്ന് ശാസ്താംപാട്ട്, ചിന്ത് മേളം, എതിരേൽപ്പ് ഘോഷയാത്ര, ആഴിപൂജ എന്നിവയും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ, യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.